Actor dileep came back to facebook after five months <br />അഞ്ചു മാസത്തെ ഇടവേളയ്ക്ക് ശേഷം ദിലീപിന്റെ ഫേസ്ബുക്ക് പേജിന് ജീവൻവച്ചു. പുതിയ ചിത്രമായ കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായാണ് ദിലീപ് വീണ്ടും ഫേസ്ബുക്കിലെത്തിയത്. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജും നിർജീവമായിരുന്നു.പ്രിയപ്പെട്ടവരെ എന്നു അഭിസംബോധന ചെയ്തുകൊണ്ടാണ് ദിലീപിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് സോഷ്യൽ മീഡിയയിൽ വരുന്നതെന്ന് പറഞ്ഞശേഷം, ഏതു പ്രതിസന്ധിയിലും ദൈവത്തെപ്പോലെ നിങ്ങൾ ഉണ്ടെന്നുള്ളതാണ് തന്റെ ശക്തിയെന്നും ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു.തുടർന്നും,നിങ്ങളുടെ സ്നേഹവും,കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിച്ച് കൊണ്ടും,എല്ലാവർക്കും ഐശ്വര്യപൂർണ്ണ മായ ഒരു പുതുവർഷം നേർന്ന് കൊണ്ടും,എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ "കമ്മാരസംഭവം "എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിങ്ങൾക്ക് സമർപ്പിക്കുന്നു.ദിലീപിന് അഭിവാദ്യമർപ്പിച്ചുള്ള കമന്റുകൾക്കിടയിൽ ആക്രമിക്കപ്പെട്ട നടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഒട്ടേറെപേർ രംഗത്തെത്തി. ബലാത്സംഗക്കേസിലെ പ്രതിയായ താങ്കളോടൊപ്പം നിന്നാൽ താങ്കളും ഞങ്ങളും തമ്മിൽ എന്താണ് വ്യത്യാസമെന്നായിരുന്നു ചിലരുടെ ചോദ്യം.